എരുമേലി: ശബരിമല തീർഥാടകർ സ്നാനം നടത്തുന്ന എരുമേലി വലിയമ്പല കുളിക്കടവിലെ തടയണയിൽ വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞ നിലയിൽ. ചെക്ക് ഡാം തുറന്നാൽ തടയണയിൽ അടിഞ്ഞ മാലിന്യങ്ങൾ മണിമലയാറിലേക്ക് ഒഴുകും
ഇത് പാടില്ലന്നും തടയണയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് എരുമേലി സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ രവീന്ദ്രൻ എരുമേലി ദേവസ്വം ബോർഡ് അധികൃതർക്ക് നിവേദനം നൽകി. മഴവെള്ളത്തിൽ വലിയ തോട്ടിൽ നിറഞ്ഞ മാലിന്യങ്ങളാണ് തടയണയിൽ അടിഞ്ഞിരിക്കുന്നത്.



0 അഭിപ്രായങ്ങള്‍