കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ സംഘടിപ്പിച്ച “ജീവനാമൃതം” സമഗ്ര ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം




 കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ  സംഘടിപ്പിച്ച “ജീവനാമൃതം” സമഗ്ര ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം  കാഞ്ഞിരപ്പള്ളി  എം എൽ എ  പ്രൊഫ. റോണി കെ  ബേബി നിർവഹിച്ചു.

സ്തീജനാരോഗ്യ പരിരക്ഷ എന്ന ലക്ഷ്യത്തോടെ ആണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, ആരോഗ്യ പരിശോധന, ബോധവൽക്കരണ ക്ലാസുകൾ യോഗ പരിശീലനം എന്നിവ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി മെഡിക്കൽ ഓഫീസർ ഡോ അമ്പിളി കൃഷ്ണ സ്വാഗതം ആശംസിച്ചു

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  സുനി പത്യാല അധ്യക്ഷത വഹിച്ചു.

ആശംസകൾ അർപ്പിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുനിൽ തേനംമാക്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ  കൊച്ചുറാണി എന്നിവർ സംസാരിച്ചു. 

ഗ്രാമപഞ്ചായത്ത് സെക്രട്ടറി  അഞ്‌ജന ജെ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് ആയുഷ് മെഡിക്കലാ ഫിസർമാരുടെ നേതൃത്ത്വത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത് കരണ സെമിനാറും  ഹെൽത്ത് ചെക്കപ്പും   വൈദ്യരത്നം ഔഷധശാലയുടെ സഹകരണത്തോടെ ബോൺ ഡെൻസിറ്റി ടെസ്റ്റും നടത്തി. ജനപ്രതിനിധികൾ ആശാ വർക്കർമാർ അംഗൻവാടി വർക്കേഴ്സ് കുടുംബശ്രീ പ്രവർത്തകർ ഹരിതകർമ്മസേനാംഗങ്ങൾ പൊതുജനങ്ങങ്ങൾ ഉൾപ്പെടെ നൂറ്റൻപതോളം സ്തീകൾ ക്യാമ്പിൽ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍