സ്വാതന്ത്ര്യ ദിനത്തിൽ പരിസ്ഥിതി സംരക്ഷണം മാത്രകാപരം പ്രൊഫ. റോണി കെ ബേബി എം എൽ എ
കാഞ്ഞിരപ്പള്ളി:- പരിസ്ഥിക്കും, മനുഷ്യന്റെ ആരോഗ്യത്തിനും ഏറെ പ്രയോജനം ലഭിക്കുന്ന കറിവേപ്പിന്റെ വ്യാപനം ലക്ഷ്യമാക്കി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി സൗജന്യമായി കറിവേപ്പിൻ തൈകൾ വിതരണം നടത്തുന്ന പ്രവർത്തനം മാതൃകാപരമെന്ന് റോണി K ബേബി MLA അഭിപ്രായപ്പെട്ടു. സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര ദിനാ ഘോഷം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്‌ദേഹം. സൊസൈറ്റി അംഗണത്തിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് MLA സ്വാതന്ത്ര ദിന പരിപാടികളുടെ ഉൽഘാടനം നിർവ്വഹിച്ചു. ഇന്ന് സൊസൈറ്റി ഓഫീസിൽ എത്തുന്നവർക്ക് കറിവേപ്പിൻ തൈകൾ ലഭ്യമാണ്. കഴിഞ്ഞ ഞാറ്റു വേല ദിനത്തിൽ വിവിധയിനം നാടൻ പച്ചക്കറിത്തൈകൾ സൗജന്യമായി വിതരണം നടത്തിയിരുന്നു. കർഷകക്ഷമo മുൻ നിർത്തി കർഷകർക്കും, കൃഷിക്കും ഊന്നൽ നൽകുന്ന ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. സൊസൈറ്റി പ്രസിഡന്റ് ബേബിച്ചൻ പടിഞ്ഞാറെ മുറി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ജോളി മടുക്കക്കുഴി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ വിൻസെന്റ് മാത്യ കുളത്തുങ്കൻ, ജോസഫ് മാത്യ പാലക്കുടി, കൊച്ചുറാണി തോമസ്, ബിജു ചക്കാല, കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേത്തലയ്ക്കൽ, സൊസൈറ്റി ഭാരവാഹികളായ മനോജ് കപ്പിലുമാക്കൽ, ജോമോൻ പടിഞ്ഞാറെ മുറി, സന്തോഷ് K R, ജോസ് ജോർജ്, മാത്യ കുളങ്ങര, ജോസഫ് കാരിയ്ക്കൽ, സുരേഷ് T C തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.



0 അഭിപ്രായങ്ങള്‍