എരുമേലി: തീർഥാടനകാലത്തിന് മുന്നോടിയായി ശബരിമല സ്പെഷൽ കമ്മിഷണർ സ്പെഷൽ ജഡ്ജ് കെ.വി. ജയകുമാർ എരുമേലിയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. അയ്യപ്പഭക്തരെ തടഞ്ഞുനിർത്തുന്ന ഒന്നും ഇത്തവണ ഉണ്ടാകരുതെന്ന് അദ്ദേഹം നിർദേശം നൽകി.
ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും അറ്റകുറ്റപ്പണികളും ദ്രുതഗതിയിൽ പൂർത്തിയാക്കണം. 14 കോടി കിഫ്ബി ഫണ്ടിൽ നൽകി നിർമിച്ച വലിയമ്പലത്തിലെ ഓഡിറ്റോറിയം ഉൾപ്പടെ വിശ്രമകേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കണം.
വെർച്വൽ ക്യു സ്പോട്ട് ബുക്കിംഗിന് എരുമേലിയിൽ കൂടുതൽ സ്ലോട്ടുകൾ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു.



0 അഭിപ്രായങ്ങള്‍