ഇന്നത്തെ (03.11.2026) എം ജി യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

 




കമ്പ്യൂട്ടേഷന്‍ സ്റ്റേറ്റ്മെന്‍റ് നല്‍കണം


കോട്ടയം:
മഹാത്മാ ഗാന്ധി സര്‍വകലാശാലാ പെന്‍ഷന്‍കാരുടെ 2026-2027 സാമ്പത്തിക വര്‍ഷത്തെ വരുമാന നികുതി കണക്കാക്കുന്നതിനുള്ള അന്തിമ കമ്പ്യൂട്ടേഷന്‍ സ്റ്റേറ്റ്മെന്‍റ് ഫോറം നവംബര്‍ 20ന് മുന്‍പ് സമര്‍പ്പിക്കണം.

സര്‍വകലാശാല വെബ്സൈറ്റില്‍ (www.mgu.ac.in)  സര്‍ക്കുലര്‍, പെന്‍ഷന്‍ പോര്‍ട്ടല്‍ എന്നിവിടങ്ങളിൽ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തെ സേവിംഗ്സിന്‍റെ അസ്സല്‍ രേഖകള്‍ സഹിതം രജിസ്ട്രാര്‍, മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം-686560 എന്ന വിലാസത്തിലോ, ada8@mgu.ac.in  എന്ന ഇമെയിലേക്കോ അയയ്ക്കണം.



പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്.സി, എംകോം, എംഎസ്ഡബ്ല്യു, എംഎജെഎംസിഎ, എംടിടിഎം, എംഎച്ച്എം, എംഎഫ്എ (പിജിസിഎസ്എസ്) (2026 അഡ്മിഷന്‍ റഗുലറും ഇംപ്രൂവ്മെന്‍റും, 2021-2025 അഡ്മിഷനുകള്‍  റീഅപ്പിയറന്‍സ്, 2020 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്)  നാലാം സെമസ്റ്റര്‍ എംഎല്‍ഐസി, (2026 അഡ്മിഷന്‍ റഗുലര്‍, 2021-2025 അഡ്മിഷനുകള്‍  റീഅപ്പിയറന്‍സ്, 2020 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) ഡിസംബര്‍ 2026 പരീക്ഷകള്‍ക്ക് നവംബര്‍ 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 20 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 23 വരെയും അപേക്ഷ സ്വീകരിക്കും.
--------
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍എം (2024 അഡ്മിഷന്‍ റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് നവംബര്‍ 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 12 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 13 വരെയും അപേക്ഷ സ്വീകരിക്കും.



പ്രാക്ടിക്കല്‍

ഏഴാം സെമസ്റ്റര്‍ ബിഎച്ച്എം (പുതിയ സ്കീം-2023 അഡ്മിഷന്‍ റഗുലര്‍, 2020-2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) ഒക്ടോബര്‍ 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 23 മുതല്‍ പാലാ സെന്‍റ് ജോസഫ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയില്‍ വെച്ച് നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.


ഒന്നു മുതല്‍ നാലു വര്‍ഷ എംഎസ്.സി മെഡിക്കല്‍ മൈക്രോബയോളജി (അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ്) ഒക്ടോബര്‍ 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 9 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.


അഞ്ചാം സെമസ്റ്റര്‍ ബിഎച്ച്എം (പുതിയ സ്കീം-2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020-2023 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) ഒക്ടോബര്‍ 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 19 മുതല്‍ പാലാ സെന്‍റ് ജോസഫ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയില്‍ വെച്ച് നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍