മുണ്ടക്കയം: മുണ്ടക്കയത്ത് നടക്കുന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യ ദിനത്തിലെ മത്സരങ്ങൾ പൂർത്തിയാവുമ്പോൾ 73 പോയിന്റുകളുമായി കാഞ്ഞിരപ്പള്ളി എകെജിഎം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി.49 പോയിന്റുമായി
എരുമേലി വാവർ മെമ്മോറിയൽ ഹൈ സ്കൂൾ രണ്ടാമതും 42 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി. 41 പോയിന്റുമായി പനമറ്റം ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളും, 40 പോയിന്റുമായി സെൻമേരിസ് ഗേൾസ് ഹൈസ്കൂളും തൊട്ടുപിന്നിലുണ്ട്



0 അഭിപ്രായങ്ങള്‍