മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി പൂഞ്ഞാർ എം എൽ എ യ്ക്ക് നിവേദനം സമർപ്പിച്ചു

 




മുണ്ടക്കയം:

മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് 5 -ാം വാർഡ് (മൈക്കോളജി) കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിൻ്റെ വികസന പദ്ധതികളുടെ രൂപരേഖ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ എം ജെ യ്ക്ക് കൈമാറി.


1) 35-ാം മൈൽ - വണ്ടൻപതാൻ ( ശബരിമലറോഡ് ) PWD ഏറ്റെടുക്കുക

2) മുണ്ടക്കയം - മൈക്കോളജി - വണ്ടൻപതാൽ റോഡ് വീതി കൂട്ടി BMBC നിലവാരത്തിൽ ടാർ ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുക

3) കീച്ചൻ പാറയിലെ 60 ൽ പരം കുടുംബങ്ങൾക്ക് പട്ടയം നൽകുവാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുക

4) കുമളി - എരുമേലി ശബരിമല റോഡിലെ ( PWD ) നെടുംതോടിനു സമീപത്തെ അപകടപരമായ വളവുകൾ നിവർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക.

5) വാർഡിലെ കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം കണ്ടെത്താൻ വേണ്ട മേൽ നടപ്പികൾ സ്വീകരിക്കുക. തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് MLA യ്ക്ക് നിവേദനം നൽകി. വാർഡ് പ്രസിഡൻ്റെ റെജി പുന്നൂസ്, വാർഡ് മെബർ സിനി ആൻ്റോ, ജിനീഷ് മുഹമ്മദ്, അരുൺ കോക്കാപ്പള്ളി,സാബു പറയരുപറമ്പിൽ പ്രകാശ് കാവുങ്കൽ, സാലി തോമസ്, ആശ ലിജു, സൂസമ്മ, സുബി എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍