താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും ബാർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ "റീ കണക്റ്റിംഗ് യൂത്ത് മിനി മാരത്തൺ

 




കാഞ്ഞിരപ്പള്ളി    താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും ബാർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ "റീ കണക്റ്റിംഗ് യൂത്ത് "എന്ന പേരിൽ  ടൗണിൽ നിന്നും പൊൻകുന്നം കോർട്ട് കോംപ്ലക്സ് വരെ നടത്തിയ മിനി മാരത്തൺ പ്രഫ  റോണി   കെ ബേബി എം എൽ എ ഉൽഘാടനം ചെയ്തു. 

താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണും മുൻസിഫ് മജിസ്ട്രേറ്റുമായ  സ്മിത സൂസൻ മാത്യുവിന്റെ അധ്യക്ഷയായി. 
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  നിയത പ്രസാദ്  മുഖ്യപ്രഭാഷണം നടത്തി .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.പി.എ.ഷെമീർ ബാർ അസ്സോസിയേഷൻ പ്രസിഡന്റ്  അഡ്വ. റെനി ജോസഫ്, സെക്രട്ടറി അഡ്വ.ടി.എസ്. രാജു ,
കാഞ്ഞിരപ്പള്ളി പോലീസ്  സർക്കിൾ ഇൻസ്പെക്ടർ  കെ.എൽ. മഹേഷ്, എക്സൈസ്  ഇൻസ്പെക്ടർ ടോജോ ,താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി  സെക്രട്ടറി  സജു .ജെ.സെബാസ്റ്റ്യൻ, അഡ്വ.എം.എ. ഷാജി, അഡ്വ. അലക്സ്.ജെ.ഇടയ്ക്കാട്ട്, അസ്വ. സോണി തോമസ്,
ലീഗൽ സർവീസസ് കമ്മിറ്റി  പാനൽ ലോയർമാരായ ജോസ് സിറിയക്,  ബിന്ദു എം.തോമസ്, അർച്ചന പിള്ള, ബാർ അസ്സോസിയേഷൻ മെമ്പർ അഡ്വ. അലോഷ്യസ്, അഡ്വ. ആതിൽസ് ശൈലൻ, അഡ്വ. അലീഷാ യൂസഫ്, എന്നിവർ സ o സാരിച്ചു. പാരാ ലീഗൽ വോളൻ്റിയർമാർ, വിവിധ സ്കൂൾ , കോളേജ് വിദ്യാർത്ഥികൾ  എന്നിവർ മിനി മാരത്തണിൽ പങ്കെടുത്തു. ഫിനിഷിംഗ് പോയിൻ്റിൽ എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ സർട്ടിഫികറ്റുകൾ വിതരണം ചെയ്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍